
ഈദ് ഇശല്‍ നിലാവ് ജൂലൈ 21ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തിരുവനന്തപുരം ജില്ല റെസിഡന്റ്‌സ് അസോസിയേഷന്‍ ഖത്തറുമായി ചേര്‍ന്ന് ഈദ് ഇശല്‍ നിലാവ് 2021 സംഘടിപ്പിക്കുന്നു. ജൂലൈ 21 ബുധനാഴ്ച 7മണി മുതല്‍ ഐ..സി.സി അശോക ഹാളിലാണ് പരിപാടി.
പരിപാടിയുടെ തത്സമയം ഐ.സി.സിയുടെയും ട്രാക്കിന്റെയും ഫെയ്‌സ്ബുക്കിലൂടെ ടെലികാസ്റ്റ് ചെയ്യും.
മാപ്പിളപാട്ട്, ഗസല്‍, ഡാന്‍സ് & ഖവാലി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പരിമിതമായ കാണികളുമായാണ് അശോക ഹാളില്‍ പരിപാടി നടക്കുക.