Uncategorized
ടോക്കിയോ ഒളിമ്പിക്‌സില്‍ അറബ് മേഖലയില്‍ നിന്നും ഖത്തര്‍ ഒന്നാമത്
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ഞായറാഴ്ച സമാപിച്ച 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നിലയില്‍ അറബ് മേഖലയില്‍ നിന്നും ഖത്തര്‍ ഒന്നാമതെത്തി. രണ്ട് സ്വര്‍ണ്ണം, ഒരു വെങ്കലവുമായാണ് ഖത്തര്‍ മികച്ച നിലയിലെത്തിയത്.
അറബ് രാജ്യങ്ങളൊക്കെ ടോക്കിയോ ഒളിമ്പിക്‌സില്‍ പ്രകടനം മെച്ചപ്പെടുത്തി. അഞ്ച് സ്വര്‍ണ്ണം, അഞ്ച് വെള്ളി, എട്ട് വെങ്കല മെഡലുകള്‍ നേടിയാണ് അറബ് രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തിയത്.
മെഡലുകളുടെ എണ്ണത്തില്‍ ആറ് മെഡലുകളുമായി ഈജിപ്താണ് മുന്നില്‍. ഒരു സ്വര്‍ണ്ണം, ഒരു വെള്ളി, നാല് വെങ്കല മെഡലുകളാണ് ഈജിപ്ത് സ്വന്തമാക്കിയത്.