ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 32086 പരിശോധനയില്‍ 138 പേര്‍ക്ക് സമ്പര്‍ത്തക്കിലൂടെയും 67 യാത്രക്കാരുമടക്കം 205 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 200 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2723 ആയി.
പുതുതായി 21 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 77 ആയി. പുതുതായി രണ്ട് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൊത്തം 23 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്.
കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.