Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെഎംസിസി ഖത്തര്‍ ഗ്രീന്‍ ടീന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രിലില്‍


ദോഹ: കെ.എം.സി.സി ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗം ഗ്രീന്‍ ടീന്‍സ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഖത്തര്‍ ടീന്‍സ് ലീഗ് സീസണ്‍-2 പ്രഖ്യാപിച്ചു. കെ.എം.സി.സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷ വേളയില്‍ നിലമ്പുര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് ആണ് പ്രഖ്യാപന പോസ്റ്റര്‍ പ്രകാശനം ചെയ്തത്. 2026 ഏപ്രില്‍ മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രീന്‍ ടീന്‍സ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള വിവിധ ടീമുകള്‍ മാറ്റുരക്കും.
ചടങ്ങില്‍ കെ.എം.സി.സി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പി.എസ്.എം ഹുസൈന്‍, ഗ്രീന്‍ ടീന്‍സ് ഇന്‍ ചാര്‍ജ്, സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, മറ്റു സംസ്ഥാന ഭാരവാഹികള്‍, ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ ഫിറോസ് പി.ടി. ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി, മറ്റു ഗ്രീന്‍ ടീന്‍സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫുട്ബാള്‍ ടൂര്‍ണമെന്റ് രജിസ്ട്രേഷന്‍, ടീം തെരെഞ്ഞെടുപ്പ് മുതലായവ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുമെന്ന് ഗ്രീന്‍ ടീന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button