Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 267 പേര്‍ പിടിയില്‍

അഫ്സല്‍ കിളയില്‍ :-

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 267 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 252 പേര്‍ ഫെയ്സ് മാസ്‌ക് ധരിക്കാത്തതിനും 11 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും നാല് പേരെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.