റെക്കോര്‍ഡുകള്‍ ഭേദിച്ച് ലണ്ടന്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി ഖത്തറിന്റെ ശൈഖ ഹനൂഫ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 889 ദിവസത്തെ ഇടവേളക്ക് ലണ്ടന്‍ തെരുവുകളില്‍ ആവേശത്തിരയുയര്‍ത്തിയ ലണ്ടന്‍ മാരത്തണ്‍ 2021 ല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഖത്തറിന്റെ ശൈഖ ഹനൂഫ് . ഒമ്പത് ദേശീയ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ശൈഖ ഹനൂഫ് ബിന്‍ത് താനി അല്‍താനി ലണ്ടന്‍ മാരത്തണ്‍ 2021 പൂര്‍ത്തിയാക്കിയത്.
അപൂര്‍വ നേട്ടം കരസ്ഥമാക്കിയ ശൈഖ ഹനൂഫയെ അഭിനന്ദിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഖത്തര്‍ പതാകയുമായി നില്‍ക്കുന്ന ശൈഖയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.
‘വെല്‍ ഡണ്‍ ഹനൂഫ് … ഖത്തര്‍ സ്ത്രീകള്‍ക്ക് പുതിയ നേട്ടം, ലണ്ടനിലെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നു എന്നാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ കുറിച്ചത്. റണ്ണര്‍ നമ്പര്‍ 50158 എന്ന നിലയില്‍ നാല് മണിക്കൂറും 23 മിനിറ്റും 30 സെക്കന്ഡുമാണ് മാരത്തോണ്‍ പൂര്‍ത്തിയാക്കാന്‍ ശൈഖ ഹനൂഫ് എടുത്തത്.
ഈ ഓട്ടത്തിലൂടെ അവര്‍ അഞ്ച് കിലോമീറ്റര്‍,10 കിലോമീറ്റര്‍, 15 കിലോമീറ്റര്‍, ഹാഫ് മാരത്തണ്‍, 10 മൈല്‍, 30 കിലോമീറ്റര്‍ എന്നീ ദൂരങ്ങളിലായി ഒമ്പത് ദേശീയ റെക്കോര്‍ഡുകള്‍ ഭേദിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.