Local News

രുചിയുടെ ലോകത്തേക്ക് വാതില്‍ തുറന്ന് സിഗ്‌നേച്ചര്‍ ബൈ മര്‍സ

ദോഹ: ഖത്തറിന്റെ മേന്മയിലേക്ക് രുചിയുടെ പുതിയ കഥ കൂടി ചേര്‍ത്ത് സിഗ്‌നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് സല്‍വാ റോഡ് മിഡ് മാക് റൗണ്ട് എബൗട്ടിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആസിഫ് അലി രുചിയുടെ ലോകത്തേക്കുള്ള സിഗ്‌നേച്ചറിന്റെ കയ്യൊപ്പ് പതിഞ്ഞ വാതില്‍ തുറന്നു. ഖത്തറിന്റെ ആതിഥേയ ഭക്ഷ്യലോകത്തേക്കുള്ള പുതിയ അധ്യായമാണ് സിഗ്‌നേച്ചര്‍ ബൈ മര്‍സ.

സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മര്‍സ ഗ്രൂപ്പ് സ്ഥാപകന്‍ അഹമ്മദ് ഹാജി കണ്ടോത്ത്, ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, ഡയറക്ടര്‍മാരായ അഷറഫ് ഹാജി കണ്ടോത്ത്, അബ്ദുല്‍ ഗഫൂര്‍ കണ്ടോത്ത്, മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ്‌സ് ജനറല്‍ മാനേജര്‍ അന്‍സാര്‍ എം താസ, പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരുമായ ഫുഡ് ആന്റ് ലൈഫ് സ്‌റ്റൈല്‍ വ്‌ളോഗര്‍മാരായ ബാസിം പ്ലേറ്റ്‌സ്, അസ്വാല്‍ കാലിക്കറ്റ് ഫോര്‍ യു, ഷാലു കാസര്‍ക്കോട്, ആര്‍ ജെ മിഥുന്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ റെസ്റ്റോറന്റിന്റെ രണ്ട് നിലകളില്‍ വൈവിധ്യമാര്‍ന്ന ആഗോള ഭക്ഷണ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാം നിലയില്‍ വിവാഹം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന ആഡംബര ഹാളുകളുണ്ട്. 350 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിന് പുറമേ 100 പേരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഹാളും 25 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഏത് രീതിയിലുള്ള പരിപാടികള്‍ക്കും അനുയോജ്യമാണ്. വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വേദികളുടെ പ്രത്യേകത നവവധുവിന് അണിഞ്ഞൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂം കൂടി തയ്യാറാക്കിയിട്ടുണ്ടെന്നതാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായ കൗണ്ടറായ ‘ചായ സ്റ്റോറി’യില്‍ സിഗ്‌നേച്ചറിന്റെ രുചി ലോകത്തിന് കൂടുതല്‍ മികവ് നല്‍കി തലശ്ശേരി കടികളും സമോവര്‍ ചായയും ആസ്വദിക്കാനാവും. കേവലമൊരു ചായ എന്നതിനപ്പുറത്ത് ആളുകള്‍ക്ക് പരസ്പരം ആശയവും സ്നേഹവും കൈമാറാനുള്ള ഇടം കൂടിയായിരിക്കും ചായ സ്റ്റോറി.

സിഗ്‌നേച്ചര്‍ ബൈ മര്‍സയില്‍ എല്ലാവര്‍ക്കും നല്ല ഭക്ഷണം മികച്ച വിലയില്‍ ആസ്വദിക്കാനാവുമെന്നും ഓരോ പിടിയും ഓര്‍മയില്‍ സൂക്ഷിക്കാനാവുന്നതായിരിക്കുമെന്നും ആഘോഷങ്ങളെല്ലാം മനസ്സില്‍ ചില്ലിട്ടു വെക്കാനാവുന്നതായിരിക്കുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സ്ഥാപകനും സി ഇ ഒയുമായ ജാഫര്‍ കണ്ടോത്ത് പറഞ്ഞു.

സിഗ്നേച്ചറില്‍ പരിപാടികള്‍ ബുക്ക് ചെയ്യാനും റിസര്‍വേഷനുകള്‍ നടത്താനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 44442248 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!