Uncategorized

ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്ര വിവരണ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ മുജീബ് റഹ്‌മാന്‍ കരിയാടന് സമ്മാനിച്ചു

കൊച്ചി : ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്ര വിവരണ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ മുജീബ് റഹ്‌മാന്‍ കരിയാടന് സമ്മാനിച്ചു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സംരംഭകരും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ച ചടങ്ങില്‍ വെച്ചാണ് സമ്മാനിച്ചത്. യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ, തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ എന്നീ പുസ്തകങ്ങളാണ് സമ്മാനിച്ചത്.

ഖത്തറില്‍ വര്‍ത്തമാനം ദിനപത്രം ബ്യൂറോ ചീഫായിരുന്ന അദ്ദേഹം നിരവധി എഴുത്തുകാരെ വളര്‍ത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ്. അദ്ദേഹം എഡിറ്ററായ സമയത്താണ് വര്‍ത്തമാനം ദിനപത്രം പ്രവാസി വര്‍ത്തമാനത്തില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെയെന്ന ആദ്യ യാത്ര വിവരണ ഗ്രന്ഥം ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചത്.

ഡോ. അമാനുല്ല വടക്കാങ്ങരയുടെ നിരവധി ഫീച്ചറുകളും ലേഖന പരമ്പരകളും പ്രവാസി വര്‍ത്തമാനത്തില്‍ ആ കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രവാസി സമൂഹത്തിന് മറക്കാനാവാത്ത മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. നിരവധിയാളുകളെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും വേദി നല്‍കുകയും ചെയ്തു എന്നതും പലരും ഇന്നും ഓര്‍ക്കുന്ന ഒരു കാര്യമാണ്. പ്രവാസ ലോകവുമായി മാധ്യമ പ്രവര്‍ത്തന രംഗത്തെ ആ ഊഷ്മള ബന്ധം അദ്ദേഹം ഇപ്പോഴും നിലനിര്‍ത്തുന്നു.

ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രതിനിധികളും പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകരും സംബന്ധിച്ച ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങനായത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!