Uncategorized

ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് – 2021ന് നവംബര്‍ ന് തുടക്കമാവും

ദോഹ : വോളിബോള്‍ ലവിങ് ഇന്ത്യന്‍സ് ഇന്‍ ഖത്തര്‍ (വോളിഖ്) ന്റെ സംഘാടനത്തില്‍ സീഷോര്‍ ഗ്രൂപ്പ്, സൂഖ് അല്‍ ബലാദി എന്നീ സ്ഥാപനങ്ങള്‍ മുഖ്യ പ്രായോജകരായ ‘ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് – 2021 ‘ വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. ഗൃഹാതുരതയുണര്‍ത്തും വിധം നാട്ടിലെ പ്രമുഖ ക്ലബ്ബുകളുടെ പേരിലാണ് ദോഹയിലെ മിന്നും താരങ്ങളെ ഉള്‍പ്പെടുത്തി ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

നാട്ടില്‍ യൂണിവേഴ്സിറ്റി, സ്റ്റേറ്റ്, നേഷണല്‍ ലെവല്‍ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച താരങ്ങളാണ് ഉദയ മട്ടന്നൂര്‍, സ്വപ്‌ന ബാലുശ്ശേരി, ബ്രദേര്‍സ് വാണിമേല്‍, അര്‍ച്ചന പഴങ്കാവ്, ബ്രദേര്‍സ് മൂലാട്, പനഗുഡി ഫ്രണ്ട്സ് എന്നീ ആറു ടീമുകള്‍ക്ക് വേണ്ടി ദോഹയില്‍ ജേഴ്സി അണിയുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വോളി മേളയുടെ ആദ്യ ഘട്ടത്തില്‍ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്ക് ഔട്ട് രൂപത്തിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വോളിഖ് ഭാരവാഹികളുടെ യോഗത്തില്‍ ടൂര്‍ണമെന്റ് സംഘാടക സമിതി പ്രഖ്യാപിച്ചു. മുഹമ്മദ് ഈസ ചെയര്‍മാനും മഹ്റൂഫ് മട്ടന്നൂര്‍ വര്‍ക്കിങ് ചെയര്‍മാനും മനോജ് കുമാര്‍ ഓര്‍ഗനൈസിംഗ് കണ്‍വീനറും ബഷീര്‍ ടി ടി കെ ഫൈനാന്‍സ് കണ്‍വീനറും ആഷിക്ക് മാഹി ടെക്‌നിക്കല്‍ കണ്‍വീനറും, മുഹമ്മദ് നജീബ് (സ്‌പോണ്‍സര്‍ഷിപ്പ്), ആഷിക്ക് അഹ്‌മദ് (പബ്ലിസിറ്റി), ഹാരിസ് സി (റീഫ്രഷ്‌മെന്റ്), നജീബ് തൗഫീഖ് (ടീംസ് കോ ഓര്‍ഡിനേഷന്‍), ആസാദ് അബ്ദുല്‍റഹ്‌മാന്‍ (റിസപ്ഷന്‍), മുനീര്‍ പയ്യന്തോങ് (വെന്യൂ & ലോജിസ്റ്റിക്), നസീം പുനത്തില്‍ (ഒഫീഷ്യല്‍സ്) എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘാടക സമിതിയാണ് നിലവില്‍ വന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ വോളി മേള സംഘടിപ്പിക്കുക.

Related Articles

Back to top button
error: Content is protected !!