Breaking News

അര്‍ഹരായവര്‍ക്ക് അപ്പോയന്റ്മിന്റില്ലാതെയും ബൂസ്റ്റര്‍ ഡോസ് നല്‍കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ അര്‍ഹരായവര്‍ക്ക് അപ്പോയന്റ്മിന്റില്ലാതെയും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാമത് വാക്‌സിന്‍ എടുത്ത് 6 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്.

അപ്പോയന്റ്മിന്റില്ലെങ്കിലും അവരവരുടെ ബന്ധപ്പെട്ട ഹെല്‍ത്ത് സെന്ററിലെത്തിയാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

കോവിഡ് ഭീഷണി വ്യാപിക്കുകയും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രണ്ടാമത് വാക്‌സിന്‍ എടുത്ത് 6 മാസം കഴിഞ്ഞവരൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ അത്യാവശ്യമാണ്.

Related Articles

Back to top button
error: Content is protected !!