Breaking News

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ 9 മാസത്തിന് ശേഷം ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം അപ്രത്യക്ഷമാകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ 9 മാസത്തിന് ശേഷം ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം അപ്രത്യക്ഷമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍, ജനസംഖ്യയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, രണ്ടാമത്തെ ഡോസിന് ശേഷം കോവിഡ് -19 പ്രതിരോധത്തിന്റെ വാക്സിന്‍ സാധുത 12 മാസത്തില്‍ നിന്ന് 9 മാസമാക്കി മാറ്റിയതായും മന്ത്രാലയം അറിയിച്ചു.
ഈ മാറ്റം 2022 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2022 ഫെബ്രുവരി 1-ന 9 മാസം മുമ്പ് വാക്‌സിനെടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം അപ്രത്യക്ഷമാവുകയും അവരെ വാക്‌സിനെടുക്കാത്തവരായി പരിഗണിക്കുകയും ചെയ്യും.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നതെന്നും വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവരൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കന്നമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!