Breaking News

ഖത്തറില്‍ ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗമാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.

ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ് കോര്‍ട്ടുകള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുക.

ഷോപ്പിംഗ് മാളുകളിലെ പ്രാര്‍ഥന മുറികള്‍, ട്രയല്‍ റുമുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ തുറക്കും

Related Articles

Back to top button
error: Content is protected !!