Archived Articles

മലപ്പുറം പെരുമ സീസണ്‍ നാലിന് ദോഹയില്‍ ഉജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ മലപ്പുറം പെരുമ ‘ സീസണ്‍ നാലിന് ദോഹയില്‍ ഉജ്വല തുടക്കം. സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായ ചടങ്ങ് മലപ്പുറത്തിന്റെ മാനവ സ്‌നേഹവും പാരമ്പര്യവും അടയാളപ്പെടുത്തുന്നതായി.

ഐസിസി അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .

കക്ഷിരാഷ്ട്രീയ ഭേദമന്യേ അവശജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന്ന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള കെ എം സിസി പ്രാവാസികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസലോകത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും പ്രവാസജീവിതവുമായി ബന്ധപ്പെട്ട് അവര്‍ അനുഭവിക്കുന്ന സാമൂഹിക -ആരോഗ്യ പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ്സ അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം പെരുമ സീസണ്‍ ഫോറിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് സെന്റര്‍ പ്രസിഡന്റ് ഡാ: മോഹന്‍ തോമസ് നിര്‍വ്വഹിച്ചു.

കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് , സിയാദ് ഉസ്മാന്‍ , സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സെനുല്‍ ആബിദീന്‍, ഡോ. അബ്ദുസമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ കെ എം സിസി നേതാക്കന്മാരായ സലീം നാലകത്ത്, ഒ എ കരീം, റയീസ് വയനാട്, എ വി എ ബക്കര്‍, മുസ്തഫ ബേപ്പൂര്‍, കോയ കൊണ്ടോട്ടി, സവാദ് വെളിയംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, കെ എം എ സലാം, ലയിസ് ഏറനാട്, യൂനുസ് കടമ്പോട്ട് , മജീദ് പുറത്തൂര്‍ നേതൃത്വം നല്‍കി.

ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി ബഷീര്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു സമാപനം കുറിച്ച്‌കൊണ്ട് നടന്ന സംഗീത വിരുന്നിന് ദോഹയിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട് , മഷ്ഹൂദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!