Breaking News

എയര്‍ ബബിള്‍ കരാറുകള്‍ അവസാനിക്കുന്നു, ഇന്ത്യയില്‍ നിന്ന് സാധാരണ ഗതിയിലുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്ത്യ. ഇന്ന് രാവിലെ മുതല്‍ വിവിധ സര്‍വീസുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

2020 മാര്‍ച്ച് 23 നാണ് കോവിഡ് ഭീഷണിയെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും ഇന്ത്യ നിര്‍ത്തിവെച്ചത്. 2020 ജൂലൈ മുതല്‍ പരിമിതമായ രീതിയില്‍ എയര്‍ ബബിള്‍ കരാറുകളുടെ അടിസ്ഥാനങ്ങള്‍ വിമാനസര്‍വീസുകള്‍ നടന്നുവരികയായിരുന്നു.

സാധാരണ രീതിയിലുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വ്യോമഗതാഗത രംഗത്ത് വലിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.