Archived Articles

ഖത്തര്‍ ഇന്‍കാസ് ജീല്ലാ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്‍കാസ് ജില്ലാ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബുഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമം അത്യപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം. എസ് അബ്ദുള്‍ റസാഖ് മാസ്റ്റര്‍ റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി.

ആയിരത്തിലധികം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സാമൂഹ്യ – സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ഐ.സി. ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് വി.നായര്‍, ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമഹ്ണ്യ ഹെബ്ബഗ്ഗലു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, അഫ്‌സല്‍ അബ്ദുള്‍ മജീദ്, മോഹന്‍ കുമാര്‍ ദുരൈസ്വാമി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ജനറല്‍ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, സെക്രട്ടറി രാജേഷ് കണ്ണന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സഫീറുര്‍ റഹ്‌മാന്‍, അനില്‍ ബോലൂര്‍, ഡോ. മണികണ്ഠന്‍, കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജന. സെക്രട്ടറി നിഹാദ് അലി, ട്രഷറര്‍ രാമകൃഷ്ണന്‍, കമ്മ്യൂണിറ്റി നേതാക്കളായ ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, റൗഫ് കൊണ്ടോട്ടി, എം.ടി. നിലമ്പൂര്‍, ഡോ. നജീബ് ഹമീദ്, അഡ്വ. ജാഫര്‍ ഖാന്‍, അവിനാഷ് ഗെയ്ക് വാദ്, എബ്രഹാം ജോസഫ്, നിഷാം ഇസ്മയില്‍, ദീപക് ഷെട്ടി,രാമ ശെല്‍വം, ഷാനവാസ് മുഹമ്മദ്, മുഹമ്മദ് മുസ്തഫ, കോയ കൊണ്ടോട്ടി, മുസ്തഫ ഇലത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!