Archived Articles

വി.മുരളീധരന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .

ദോഹയിലെത്തിയ മന്ത്രിയെ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടിക്കാഴ്ചയല്‍ സന്തോഷമുണ്ടെന്നും ഊര്‍ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉല്‍പ്പാദനപരമായ ചര്‍ച്ച നടത്തിയതായും ട്വീറ്റ് ചെയ്തു.

ഇന്തോ ഖത്തര്‍ ഡിപ്‌ളോമാറ്റിക് ബന്ധങ്ങളുടെ അമ്പതാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് വൈകുന്നേരം ഐ.സി.സി.യില്‍ സ്വീകരണം. അപെക്സ് ബോഡികളുടെ സംയുക്താഭിമുഖ്യത്തലുള്ള സ്വീകരണത്തുല്‍ മന്ത്രി സംബന്ധിക്കും.

നാളെ ഉച്ചക്ക് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷനിലൈ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി വകറയില്‍ ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികളുമായി സംവദിക്കും. ഏഷ്യന്‍ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

മെയ് 10 ന് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ അഹ് മദ് ബിന്‍ അലി സ്റ്റേഡിയം സന്ദര്‍ശനമാണ് മന്ത്രിയുടെ മറ്റൊരു പ്രധാന പരിപാടി.

Related Articles

Back to top button
error: Content is protected !!