Local News

ഖുര്‍ആന്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു

ദോഹ. പരിശുദ്ധ റമദാനോടനുബന്ധിച്ച് യൂത്ത് ഫോറം തുമാമ സോൺ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നടത്തിയ സൂറ: ഇസ്‌റാഅ് ഖുര്‍ആന്‍ പഠന മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
യൂത്ത് ഫോറം അംഗങ്ങളില്‍ നിന്നും മഅ്മൂറ യൂണിറ്റിലെ സിയാദ് അമ്പലങ്ങാടനും മുഹമ്മദ് ജാസിം ഹാറൂണും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. നു ഐജ യൂണിറ്റിലെ ഹബീബ് റഹ് മാനും ഇന്‍സാഫ് മുഹമ്മദും മൂന്നാം സമ്മാനം പങ്കുവെച്ചു.
ഫാമിലി കാറ്റഗറിയില്‍ ഡോ. നഫ്‌ല നസീറിനാണ് ഒന്നാം സ്ഥാനം. സഹല രണ്ടാം സ്ഥാനം നേടി. യൂത്ത് ഫോറം തുമാമ സോൺ പ്രെസിഡന്റ്റ് റഷാദ് മുബാറക് അമാനുല്ല, സോണൽ എക്സിക്യൂട്ടീവ് അംഗം അഫ്സൽ ഹുസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃതം നൽകി

Related Articles

Back to top button
error: Content is protected !!