Local News

ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ സംഘടിപ്പിച്ച ഈദ് മെഹഫില്‍ ശ്രദ്ധേയമായി

ദോഹ. നൗഷാദ് മാരുടെ പ്രവാസി കൂട്ടായ്മയായ ജിസിസി നൗഷാദ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഓള്‍ഡ് ഐഡിയന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ് മെഹഫിലും സാംസ്‌കാരിക കൂട്ടായ്മയും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
നാട്ടില്‍ നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെയും എന്‍ ഫോര്‍ മെഡിക്കല്‍സ് എന്ന പേരില്‍ നൗഷാദ് മാരുടെ ഉന്നമനത്തിനും പ്രവാസജീവിതം മതിയാക്കി പോകുന്ന ആളുകളുടെ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തെയും കുറിച്ച് പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് പള്ളിവിള വിശദീകരിച്ചു
പൊതു സമ്മേളനം ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉല്‍ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് ചൊക്ലി, വൈസ് പ്രസിഡന്റ് നൗഷാദ് അങ്ങാടി, നൗഷാദ് പാനൂര്‍, നൗഷാദ് എം.എന്‍ ആലത്തൂര്‍ നൗഷാദ്, നൗഷാദ്അലി, നൗഷാദ് വയനാട് അണ്ടൂര്‍ക്കോണം നൗഷാദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രകാശ തീരം എന്ന പേരില്‍ റമദാനില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് നൗഷാദ് അസോസിയേഷന്റെ മൊമെന്റോയും സമ്മാനവും ഐ.സി.ബി എഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍ വിതരണം ചെയ്തു . ഐ സി ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ,ഐ സി ബി.എഫ് പ്രതിനിധി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സ്‌ക്കിയ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ , നസറുദ്ധീന്‍ ‘എന്നിവര്‍ പങ്കെടുത്തു.

സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് കല്ലുവിനെയും ടിക് ടോക് താരം മഹമൂദിനെയും ചടങ്ങില്‍ ആദരിച്ചു തുടര്‍ന്ന് ഖത്തറിലെ കലാകാരന്മാര്‍ ഒരുക്കിയ കൈമുട്ടി പാട്ടും ഗാനമേളയും നടന്നു. ഇസ്മു സിടികെ, ഷാജഹാന്‍ മുന്നാബായി എന്നിവര്‍ കാലാപരിപാടികളുടെ അവതാരകരായി രംഗത്തുണ്ടായിരുന്നു.
നൗഷാദ് കുമ്മന്‍കോട് നയിച്ച ഗാന മേളയില്‍ കോമഡി ഉത്സവം ഫെയിം നൂറ സലാം, ഗായിക സെമി നൗഫല്‍, നൗഷാദ് ഇടപ്പള്ളി, നവാഫ് , റാണിഷ് ഷിന്‍ഷി, മുജീബ് വാണിമേല്‍ , അല്‍ത്താഫ് വള്ളികാട് ,നൗഷാദ് അലി, തുടങ്ങിയ ഗായകര്‍ പങ്കെടുത്തു .
സംഗീത പരിപാടികള്‍ക്കിടയില്‍ ലൈവായി ചിത്രം വരച്ചു കൊണ്ട് ആര്‍ട്ട് ടീച്ചര്‍ റോഷ്‌നി കൃഷ്ണന്‍ സദസ്യരുടെ മനം കവര്‍ന്നു .

Related Articles

Back to top button
error: Content is protected !!