
Breaking News
ഖത്തറില്‍ ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് ജോലി സമയം ഒരു മണിക്കൂര്‍ കുറച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് ജോലി സമയം ഒരു മണിക്കൂര്‍ കുറച്ചതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റല്‍ ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു.2016ലെ സിവില്‍ ഹ്യൂമന്‍ റിസോഴ്സ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷന്‍സ് (15) പ്രകാരമാണിത്.
ഭിന്ന ശേഷിക്കാര്‍ക്ക് ഔദ്യോഗിക പ്രവൃത്തി സമയം ആരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് വരാനും ഔദ്യോഗിക പ്രവൃത്തി സമയം അവസാനിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പോകാനും അനുവാദമുണ്ട്.