ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ബെല്‍ജിയം ടീമിന്റെ ഫാന്‍ ലീഡറായി മലയാളിയും
അമാനുല്ല വടക്കാങ്ങര
ദോഹ:ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ബെല്‍ജിയം ടീമിന്റെ ഫാന്‍ ലീഡറായി മലയാളിയും ഖത്തര്‍ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇര്‍ഫാന്‍ ഖാലിദാണ് ബെല്‍ജിയം ടീമിന്റെ ഫാന്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഖത്തറിലെ ബെല്‍ജിയം ഫാന്‍സിനെ സംഘടിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ആഘോഷിക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ഇര്‍ഫാന് കഴിഞ്ഞ ദിവസമാണ് ഫിഫ ഫാന്‍സ് എന്‍ഗേജ്‌മെന്ററ് വിഭാഗത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.
നവംബറില്‍ ഫിഫ 2022 ലോകക്കപ്പ് ഖത്തറിനായി ബെല്‍ജിയം ടൂം എത്തുമ്പോള്‍ ബെല്‍ജീയം ഫാന്‍സ് ഒഫിഷ്യല്‍ ലീഡറായി മലപ്പുറത്തുകാരനായ ഈ ചെറുപ്പക്കാരനുണ്ടാകുമെന്നത് ഖത്തര്‍ മലയാളികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്നതാണ് .
ഖത്തറിലെ ബെല്‍ജിയം ഫാന്‍സിനെ ഒരുമിച്ചു കൂട്ടിയതിനും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനുമുള്ള അംഗീകാരമായി ലുസൈല്‍ സൂപ്പര്‍ കപ്പിലേക്കുള്ള ടിക്കറ്റ് നല്‍കി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസി ഇര്‍ഫാനെ ആദരിച്ചിരുന്നു.
കാല്‍പന്തുകളിയുടെ മഹാമേളയില്‍ തന്റെ ഇഷ്ട ടീമായ ബെല്‍ജിയത്തിന്റെ ഫാന്‍ ലാഡറാവാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഈ അംഗീകാരം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രചോദനമാകുമെന്നും വര്‍ഷങ്ങളായി കേരളത്തിലെ ബെല്‍ജിയം ഫാന്‍സ് എക്‌സീക്യൂട്ടീവ് അംഗമായ ഇര്‍ഫാന്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തോളമായയി ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ ബിസിനസ് ഓഫീസറായി ജോലി നോക്കുന്ന ഇര്‍ഫാന്‍ മലപ്പുറം ജില്ലയിലെ താനാളൂര്‍ പകര സ്വദേശിയാണ്. സുല്‍ഫത്താണ് ഭാര്യ. അസിം ഇര്‍ഫാന്‍ മകനാണ്