Breaking News
പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. 24 മണിക്കൂര്‍ പേയ്‌മെന്റ്, തല്‍ക്ഷണ ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് ലക്ഷ്യം.പേയ്‌മെന്റ്, സെറ്റില്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് ആണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ആരംഭിക്കുന്നത്.
ഈ മേഖലയുടെ വികസനത്തിന് അനുസൃതമായി ഒരു അഡ്വാന്‍സ്ഡ് പേയ്‌മെന്റ്, ഫിനാന്‍ഷ്യല്‍ ട്രാന്‍സ്ഫര്‍ സംവിധാനം ലഭ്യമാക്കാനാണ് ക്യുസിബി ലക്ഷ്യമിടുന്നത്. ഒരു ബാങ്ക് അക്കൗണ്ടോ ഡിജിറ്റല്‍ വാലറ്റിനോ ഇടയിലായാലും പേയ്‌മെന്റുകള്‍ക്കും കൈമാറ്റങ്ങള്‍ക്കും ഇടയില്‍ പരസ്പര പ്രവര്‍ത്തനക്ഷമത അനുവദിക്കുന്ന ഒരു സംവിധാനം ഇത് വികസിപ്പിക്കും.