Breaking NewsUncategorized

ചാറ്റ് ജി.പി.ടി ഉപയോഗിച്ചുള്ള റോബോട്ട് സര്‍വീസുമായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍

ദോഹ: ഖത്തറില്‍ മികച്ച കസ്റ്റമര്‍ കെയറിനായി ചാറ്റ് ജി.പി.ടി ഉപയോഗിച്ചുള്ള റോബോട്ട് സര്‍വീസ് ലോഞ്ച് ചെയ്തതായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അറിയിച്ചു.

‘ആസ്‌ക് ക്യുഎഫ്സി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ വെര്‍ച്വല്‍ സേവനം കൂടുതല്‍ കാര്യക്ഷമമായ ഉപഭോക്തൃ പരിചരണം നല്‍കുന്നു, സാധാരണ പ്രവൃത്തി സമയങ്ങളില്‍ പരിമിതപ്പെടുത്തുന്നതിന് പകരം ആളുകള്‍ക്ക് മുഴുവന്‍ സമയ സേവനം നല്‍കുന്നു.

അതേസമയം കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ക്യുഎഫ്സിയുടെ സപ്പോര്‍ട്ട് സ്റ്റാഫിനെ ഈ സേവനം സഹായിക്കും.

”ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഡിജിറ്റല്‍ അനുഭവം നല്‍കുന്നതിന് ഏറ്റവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി ക്യു.എഫ്.സി സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജൈദയെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!