Archived Articles

ഫിഫ 2022 ലോകകപ്പ് ടിക്കറ്റ് വാങ്ങലും പുനര്‍വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫിഫയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ ഈ മാസം അവസാനം തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ടിക്കറ്റ് വാങ്ങലും പുനര്‍വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫിഫയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ ഈ മാസം അവസാനം തുറക്കുമെന്ന് ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022, സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി അഭിപ്രായപ്പെട്ടു. അല്‍ കാസ് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ പകുതിയോടെയോ ഒക്ടോബര്‍ അവസാനമോ” സെന്ററുകള്‍ തുറക്കുമെന്നും മതിയായ ടിക്കറ്റുകള്‍ ഉണ്ടെങ്കില്‍ ടിക്കറ്റുകള്‍ വില്‍ക്കുമെന്നും അദ്ദേഹം പരഞ്ഞു.

ഫിഫ ടിക്കറ്റിംഗ് പോര്‍ട്ടലിലൂടെ നടന്നുകൊണ്ടിരിക്കുന്ന അവസാന നിമിഷ വില്‍പ്പന ഘട്ടത്തിലെ ടിക്കറ്റുകളുടെ ലഭ്യത സംബന്ധിച്ച്, ടിക്കറ്റുകള്‍ അവരുടെ മുന്നില്‍ ദൃശ്യമാകുന്നതുവരെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നത് തുടരാന്‍ അദ്ദേഹം പൊതുജനങ്ങളോട് ഉപദേശിച്ചു. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ഒന്നും രണ്ടും വിഭാഗങ്ങളിലെ ടിക്കറ്റുകള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിക്കറ്റുകള്‍ വീണ്ടും വില്‍ക്കുന്നതിനുള്ള റീഫണ്ട് കാലയളവിനെക്കുറിച്ച്, ബാങ്ക് ട്രാന്‍സ്ഫര്‍ 30 മുതല്‍ 60 ദിവസം വരെ എടുക്കുമെന്ന് വില്‍പ്പന സ്ഥിരീകരിക്കുന്ന ഒരു ഇമെയില്‍ സന്ദേശം ലഭിച്ച് ഏകദേശം 60 ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!