Uncategorized

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 97 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 97 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയില്‍ .
ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 6682 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ 277 പേരെയാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .
ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

294 Comments

  1. Oprogramowanie do zdalnego monitorowania telefonu komórkowego może uzyskiwać dane docelowego telefonu komórkowego w czasie rzeczywistym bez wykrycia i może pomóc w monitorowaniu treści rozmowy.

  2. It is in point of fact a nice and useful piece of info. I am satisfied that you simply shared this useful information with us. Please keep us informed like this. Thank you for sharing.

  3. I conceive this internet site contains some very great info for everyone :D. “We rarely think people have good sense unless they agree with us.” by Francois de La Rochefoucauld.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!