ഫിഫ ലോകകപ്പിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ സഫീര്‍ റഹ്മാന് കോഴിക്കോടിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സാംസ്കാരിക പരിപാടികളുടെ ഏകോപന ചുമതലയുള്ള കമ്മ്യൂണിറ്റി ലീഡര്‍ സഫീര്‍ റഹ്മാന് കോഴിക്കോടിന്റെ ആദരം .ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങ് മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൗരാവലിയുടെ സ്നേഹോപഹാരവും മേ.ര്‍ സമ്മാനിച്ചു. സംഘാടക സമിതി ചെയര്മാന് ടി.പി.എം ഹാഷിര്‍ അലി അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ പൊന്നാടയണിയിച്ചു. സുബൈര്‍ കൊളക്കാടന്‍, പി.ടി ആസാദ്, സി.ഇ ചാക്കുണ്ണി, എന്‍.സി അബൂബക്കര്‍, എന്‍.സി അബ്ദുള്ളക്കോയ, ഡോ.മനോജ് കാളൂര്‍, കെ.എം ബഷീര്‍ ആശംസകള്‍ നേര്‍ന്നു. കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. 30ഓളം സംഘടനാ ഭാരവാഹികള്‍ സഫീര്‍ റഹ്മാനെ പൊന്നാടയണിയിച്ച് ആദരിച്ചു. അബ്ദുള്ള മാളിയേക്കല്‍ സ്വാഗതവും, സി.എന്‍ അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ സഫീര്‍ ഖത്തറിലെ കാല്പന്തുകളിയാരാധകനും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗവുമാണ് .