Breaking News

ഖത്തറിലേക്ക് നിരോധിത ലിറിക ഗുളികകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് നിരോധിത ലിറിക ഗുളികകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു . എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സെയിന്‍മെന്റ് വിഭാഗമാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പാര്‍സലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലിറിക ഗുളികകള്‍ പിടികൂടിയത്. മൊത്തം 1200 ഗുളികകളാണ് പിടികൂടിയതെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.