Breaking News

പലിശ നിരക്കുകള്‍ ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. പലിശ നിരക്കുകള്‍ ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് . ഡെപ്പോസിറ്റ് നിരക്കില്‍ 75 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി 4.5 ശതമാനമായും, റിപ്പോ നിരക്ക് 75 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി 4.75 ശതമാനമായും വായ്പ നിരക്കില്‍ 50 ബേസിസ് പോയന്റുകള്‍ ഉയര്‍ത്തി 5 ശതമാനമായുമാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. മേഖലയിലേയും അന്താരാഷ്ട്ര രംഗത്തേയും സാമ്പത്തിക ചലനങ്ങള്‍ക്കനുസരിച്ചാണ് പലിശ നിരക്ക് ഉയര്‍ത്തിയതെന്നും പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!