Archived ArticlesUncategorized

പെനാല്‍റ്റി ഷൂട്ട് ഔട്ട് : കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് സംഘടിപ്പിച്ച ആവേശോജ്വലമായ ജില്ലാതല പെനാല്‍റ്റി ഷൂട്ട് ഔട്ട് ടൂര്‍ണമെന്റില്‍ ഖത്തര്‍ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് ജേതാക്കളായി . ഫൈനലില്‍ കെഎംസിസി മുന്‍സിപ്പല്‍ ടീമിനെയാണ് ചെറുവത്തൂര്‍ പഞ്ചായത്ത് പരാജപ്പെടുത്തിയത്

ടൂര്‍ണമെന്റ് ഉദ്ഘാടനം ഖത്തര്‍ കെഎംസി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം സാഹിബ് നിര്‍വഹിച്ചു
ഇരു ടീമുകളും ഫൈനലില്‍ മുഴുവന്‍ സമയത്തും ടൈ ബ്രെക്കറിലും തുല്യത പാലിച്ചു കായിക പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കി ടോസിലൂടെയാണ് ഫൈനല്‍ വിജയികളെ തീരുമാനിച്ചത്.
അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്സിനുള്ള ട്രോഫി ജില്ലയിലെ സീനിയര്‍ നേതാവ് കെ എസ് മുഹമ്മദ് കുഞ്ഞി സാഹിബ് സമ്മാനിച്ചു.
മെക് ആന്റ് ടെക് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് എംവിയും നല്‍കി

ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ഷൂട്ടര്‍ക്കുള്ള അവാര്‍ഡ് ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ തെക്കെകാട് ചെറുവത്തൂര്‍ പഞ്ചായത്തിലെ ഹാഷിമിന് സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് സ്‌പോട്‌സ് കണ്‍വീനര്‍ അനീസ് എ വി റഹൂഫ് കാഞ്ഞങ്ങാടിന് നല്‍കി

സമാപനത്തില്‍ ഷൂട്ട് ഔട്ട് ടൂര്‍ണമെന്റ് വന്‍ വിജയമാക്കിതന്ന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഷൂട്ട് ഔട്ടില്‍ പങ്കാളികളായ പ്ലയെര്‍സിനും സഹകരിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മറ്റും സഹായ സഹകരണങ്ങള്‍ തന്നു സഹകരിച്ചവര്‍ക്കും ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബീ മര്‍സാദ് നന്ദി പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!