Uncategorized

ശിശുദിനമാഘോഷിച്ച് ഡോം സ്റ്റുഡന്‍സ് വിംഗ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സ്റ്റുഡന്റ് വിംഗിന്റെ നേതൃത്വത്തില്‍ ഖത്തറില്‍ ശിശുദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കത്താറാ കള്‍ച്ചറല്‍ വില്ലേജ് ടൂറും അല്‍തുറായ പ്ലാനറ്റോറിയം വിസിറ്റും സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠനാര്‍ഹമായ ഒരുപാട് കാര്യങ്ങള്‍ പ്ലാനറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച സ്റ്റുഡന്‍സ് വിംഗ് പ്രസിഡണ്ട് അമൃത കേശവദാസ് പറഞ്ഞു.

ഖത്തര്‍ ഫിഫ 2022 കാണാനെത്തുന്ന ഫുട്‌ബോള്‍ അതിഥികള്‍ക്ക് ഏറ്റവും നല്ല അനുഭവം പങ്കിടാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരുക്കങ്ങളാണ് ഖത്തറില്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറിന്റെ കലയും സംസ്‌കാരവും അടുത്തറിയാനും പരിചയപ്പെടാനും തലമാണ് കത്താറാ കള്‍ച്ചറല്‍ വില്ലേജ് എന്ന് പരിപാടിക്ക് സ്വാഗതം ചെയ്തു സംസാരിച്ച സ്റ്റുഡന്‍സ് സെക്രട്ടറി ഋതുല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ചാച്ചാജിയുടെ ജന്മദിനം ആഘോഷിക്കുന്ന ശിശുദിനത്തില്‍ ഡോം ഖത്തറിന്റെ എല്ലാ സ്റ്റുഡന്‍സ് മെമ്പര്‍മാര്‍ക്കും ഖത്തറിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇഫ ചവിടിക്കുന്നന്‍ ശിശുദിന സന്ദേശം നല്‍കി.

മലപ്പുറം ജില്ലയില്‍ നിന്നും ഫുട്‌ബോള്‍ വീക്ഷിക്കാനായി ഖത്തറില്‍ എത്തിയ കെ എച് എം എസ് എസിലെ അതുല്‍ദേവ്, ഭാരതീയ വിദ്യാഭാവനിലെ ഇഷാന്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

പരിപാടികള്‍ക് നെഷ് വ മുജീബ്, ഹാദി സൂരജ്, ആവണി, ഫാത്തിമ ഹെന്ന, ഫിദ ദാനിയ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. സൈത ഫാത്തിമ തബസ്സും, നുഹ മഷ്ഹൂദ്, മിന്‍ഹ, ഫെല്ല സി കെ, ഷാന്‍, നൈഹാന്‍, ഇഹ്‌സാന്‍, മിതുല്‍ കൃഷ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!