Breaking News
ആറ് ദിവസത്തിനുള്ളില്‍ 940,000 യാത്രക്കാരുമായി കര്‍വ ബസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ആറ് ദിവസത്തിനുള്ളില്‍ 940,000 യാത്രക്കാരുമായി കര്‍വ ബസുകള്‍. ഖത്തറിന്റെ ഔദ്യോഗിക ഗതാഗത സേവന ദാതാവായ മൊവാസലാത്ത് (കര്‍വ) ഫിഫ 2022ലോകകപ്പ് ഖത്തറിന്റെ ആദ്യ ആറ് ദിവസങ്ങളില്‍ 9,40,513 യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഫാന്‍ സോണുകള്‍ എന്നിവിടങ്ങളിലേക്കാണ് ബസ്സുകള്‍ പ്രധാനമായും സര്‍വീസ് നടത്തിയത്. ഖത്തറിന്റെ ഗതാഗത സംവിധാനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
ഹയ്യ കാര്‍ഡുള്ളവര്‍ക്കെല്ലാം സൗജന്യ യാത്രയാണ് കര്‍വ ബസ്സുകള്‍ നല്‍കുന്നത്.