Breaking News
പാണ്ട ഹൗസ് പാര്‍ക്ക് ടിക്കറ്റുകള്‍ ഔണ് ആപ്ലിക്കേഷന്‍ വഴി മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. പാണ്ട ഹൗസ് പാര്‍ക്ക് ടിക്കറ്റുകള്‍ ഔണ് ആപ്ലിക്കേഷന്‍ വഴി മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇന്നുമുതല്‍ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പാര്‍ക്ക് സന്ദര്‍ശിക്കാം.
ആപ്പ് അനുസരിച്ച് ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 25 റിയാലും ആണ്.