Breaking News
ഹാജി കെ.വി.അബ്ദുല്ലക്കുട്ടി നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.വി.അബ്ദുല്ലക്കുട്ടി നാട്ടില്‍ നിര്യാതനായി.
അരനൂറ്റാണ്ടോളം ഖത്തറിലെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സിജി ഖത്തറിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഖത്തര്‍ മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി കോര്‍ഡിനേറ്ററുമായിരുന്നു.
1996 ല്‍ ഹമദ് ഹോസ്പിറ്റലില്‍ ബൈപാസ് സര്‍ജറിക്ക് വിധേയമായ അദ്ദേഹം കഴിഞ്ഞ ആഴ്ച വീണ്ടും ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്.
തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് സ്വദേശിയാണ്.