ലഹരി മഹാ വിപത്ത്’ കെഎംസിസി ഖത്തര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു

ദോഹ: ‘ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ‘ലഹരി മഹാ വിപത്ത്’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 14 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിലാണ് പരിപാടി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പുതു തലമുറയുടെ ജീവിതത്തെ നാശത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുന്ന മാരകമായ സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു. ഗ്രാമ, നഗര വിത്യാസമില്ലാതെ സ്‌കൂളുകളും കോളേജുകളും കേന്ദ്രമാക്കി ഡ്രഗ്‌സ് ഡീലര്‍മാര്‍ ഇരകളെ തേടി ഒളിഞ്ഞിരിക്കുകയാണ്. നാട്ടില്‍ പഠിച്ച് കൊണ്ടിരിക്കുന്ന മക്കളുടെ കാര്യത്തിലെ പ്രവാസികളുടെ ആശങ്കയും, പ്രതിരോധത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്യാനാണ് കെഎംസിസി ഖത്തര്‍ ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
കെഎംസിസി ഖത്തര്‍ നവോത്സവ് 2ഗ24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ബോധവത്കരണ പരിപാടിയില്‍ ദോഹയിലെ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.