Breaking News

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കി സ്വദേശികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അറേബ്യന്‍ ആതിഥ്യത്തിന്റെ മഹനീയ മാതൃകയായി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കി സ്വദേശികള്‍. അല്‍ തുമാമ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന നിരവധി ഖത്തര്‍ പൗരന്മാര്‍ മത്സരങ്ങള്‍ കഴിഞ്ഞ് രാത്രി വൈകി പുറത്തിറങ്ങുമ്പോള്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി ഭക്ഷണവും പാനീയങ്ങളും നിറഞ്ഞ മേശകളൊരുക്കുന്നതായി പ്രാദേശിക അറബി ദിനപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു

പരമ്പരാഗത ആതിഥ്യമര്യാദയുടെ പ്രായോഗിക ഭാഷ്യമായി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ ഖത്തറികള്‍ പ്രത്യേകം ജീവനക്കാരെ നിശ്ചയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ തുടക്കം മുതല്‍ അല്‍ തുമാമ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ഖത്തറികള്‍ ആരാധകര്‍ക്കും മറ്റ് അതിഥികള്‍ക്കും ഭക്ഷണവും പാനീയങ്ങളും നല്‍കുന്നുണ്ടെന്നും ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും അഹമ്മദ് സലേം അല്‍ സുലൈത്തി വിശദീകരിച്ചു.

ലഘു കേക്കുകള്‍, പാന്‍കേക്കുകള്‍, മധുരപലഹാരങ്ങള്‍, ഈന്തപ്പഴം, വെള്ളം, ചായ, അറബിക് കാപ്പി, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
‘ഈ പ്രവര്‍ത്തിയിലൂടെ ഖത്തറികള്‍ അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചുകൊടുക്കുകയും മറ്റുള്ളവരോടുള്ള തുറന്ന മനോഭാവം ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്യുന്നത്. . ഞങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നുവെന്നും എല്ലാവര്‍ക്കുമായി ഞങ്ങളുടെ കൈകള്‍ നീട്ടുന്നുവെന്നും അവര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആതിഥ്യം ആസ്വദിക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു,” അല്‍-സുലൈത്തി പറഞ്ഞു, ആരാധകര്‍ തന്റെ വീട്ടിന് മുന്നിലൂടെ കടന്നുപോകുമ്പോഴും ആതിഥ്യമരുളാനുള്ള വാഗ്ദാനം സ്വീകരിക്കുമ്പോഴും തനിക്ക് വളരെയധികം സന്തോഷമാണ് അനുഭവപ്പെടുന്നത്.
സ്റ്റേഡിയത്തില്‍ പലപ്പോഴും രാത്രി വൈകിയാണ് മത്സരങ്ങള്‍ അവസാനിക്കുന്നതെങ്കിലും ആരാധകര്‍ക്കായി കാത്തിരിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കൂടുതല്‍ കൂടുതല്‍ ആരാധകര്‍ അറബിക് കോഫിയോട് അവരുടെ ഇഷ്ടം കാണിക്കുന്നു, ഒപ്പം ഈ ദൗത്യത്തെ വളരെയധികം അഭിനന്ദിക്കുന്നുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!