Breaking News

ഇന്നുമുതല്‍ ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും ഖത്തര്‍ മ്യൂസിയങ്ങളില്‍ സൗജന്യ പ്രവേശനം

അമാനുല്ല വടക്കാങ്ങര

ദോഹ: നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം എന്നിവ ഒഴികെയുള്ള എല്ലാ മ്യൂസിയങ്ങളിലേക്കും ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി പ്രവേശനം ലഭിക്കുമെന്ന് ഖത്തര്‍ മ്യൂസിയങ്ങള്‍ അറിയിച്ചു. ഫിഫ ലോകകപ്പ് 2022 ഖത്തറിന്റെ അവസാനം ഈ ആനുകൂല്യം തുടരും. രാജ്യത്ത് നടക്കുന്ന വിവിധ എക്‌സിബിഷനുകളിലും ഈ സൗജന്യം ബാധകമാണ് . നേരത്തെ താമസ വിസയുള്ളവര്‍ക്കും ജിസിസി പൗരന്മാര്‍ക്കും ഖത്തര്‍ മ്യൂസിയംസ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

ഇതോടോ 3-2-1 ഖത്തര്‍ ഒളിമ്പിക് & സ്പോര്‍ട്സ് മ്യൂസിയം, മാതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഖത്തര്‍ മ്യൂസിയം ഗാലറി – അല്‍ റിവാഖ് എന്നിവ ഉള്‍പ്പെടെ ഖത്തറിന്റെ ലോകോത്തര ഗാലറികളിലേക്കും മ്യൂസിയങ്ങളിലേക്കും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശനം ലഭിക്കും.

ഹയ്യ കാര്‍ഡുള്ള സന്ദര്‍ശകര്‍ക്ക് വേള്‍ഡ് ഓഫ് ഫുട്‌ബോള്‍ (3-2-1), തയ്സിര്‍ ബാറ്റ്നിജി: നോ കണ്ടീഷന്‍ ഈസ് പെര്‍മനന്റ് (മാതാഫ്), ലുസൈല്‍ മ്യൂസിയം: ടെയ്ല്‍സ് ഓഫ് എ കണക്റ്റഡ് വേള്‍ഡ് , അല്‍ റിവാഖ്), ആര്‍ട്ട് മില്‍ മ്യൂസിയം 2030 (ഖത്തര്‍ ഫ്‌ലോര്‍ മില്‍സ് വെയര്‍ഹൗസ്), ലേബര്‍ ഓഫ് ലവ്: എംബ്രോയ്ഡറിംഗ് ഫലസ്തീനിയന്‍ ഹിസ്റ്ററി (ഖത്തര്‍ മ്യൂസിയംസ് ഗാലറി – കത്താറ), തുടങ്ങിയ നിരവധി എക്‌സിബിഷനുകളിലേക്ക് സൗജന്യ പ്രവേശനം ആസ്വദിക്കാം.ഇവയില്‍ മിക്കതും ഇപ്പോള്‍ ആഴ്ചയില്‍ 7 ദിവസവും തുറന്നിരിക്കും.

ഇതുകൂടാതെ, ഖത്തര്‍ മ്യൂസിയങ്ങള്‍ മിക്ക സൈറ്റുകളുടെയും (അല്‍ സുബാറ, ദാദു ഗാര്‍ഡന്‍സ്, ആര്‍ട്ട് മില്‍ മ്യൂസിയം 2030 ഒഴികെ) പ്രവൃത്തി സമയം രാത്രി 10:00 വരെ നീട്ടാന്‍ തീരുമാനിച്ചു, വരാന്‍ പോകുന്ന സന്ദര്‍ശകര്‍ക്ക് രാത്രി 8:00 മുതല്‍ 9 വരെയുളള ടൈം സ്‌ളോട്ട് ബുക്ക് ചെയ്യാന്‍ കഴിയും
ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ മാറ്റം ഡിസംബര്‍ 20 വരെ തുടരും

 

Related Articles

Back to top button
error: Content is protected !!