ആറാമത് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ആറാമത് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. ഇന്ന് രാവിലെ ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി , റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ പ്രസിഡന്റ് പോള്‍ കഗാം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലും, വിയന്നയിലെ യുഎന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഗാദ ഫത്ഹി വാലി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിന്റെ തുടക്കത്തില്‍, ഹിസ് ഹൈനസ് ദഫ്ന പാര്‍ക്കില്‍ അവാര്‍ഡ് സ്മാരകത്തിന്റെ ആറാം പതിപ്പ് അനാച്ഛാദനം ചെയ്തു.
യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള പ്രൊഫ. സോപ്പ് വില്യംസ്-എലെഗ്ബെ, ഇറ്റലിയില്‍ നിന്നുള്ള പ്രൊഫ. ഏണസ്റ്റോ സവോണ എന്നിവരെയും അമീര്‍ അക്കാദമിക് ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവാര്‍ഡ് നല്കി ആദരിച്ചു.
റിപ്പബ്ലിക് ഓഫ് ലെബനാനിലെ യൂത്ത് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ , റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയിലെ കോലിസി ആന്റി കോറുപ്സി ഓഫ് കളക്ടീവ് ആക്ഷന്‍ കോളിഷന്‍ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്നീ സംഘടനകള്‍ക്ക് യുവ സര്‍ഗ്ഗാത്മകതയ്ക്കും ഇടപഴകലിനുമുള്ള അവാര്‍ഡ് സമ്മാനിച്ചു.
ഇന്നൊവേഷന് / ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിനുള്ള അവാര്‍ഡ് നേടിയ റിപ്പബ്ലിക് ഓഫ് സിംബാബ്വെയില് നിന്നുള്ള ഹോപ്വെല് ചിനോനോ, അഴിമതിയില്‍ നിന്ന് സ്പോര്‍ട്സ് സംരക്ഷിക്കുന്നതിനുള്ള അവാര്‍ഡ് നേടിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ നിന്നുള്ള പ്രൊഫ. ലിസ എ കെല്ലിനേയും റിപ്പബ്ലിക് ഓഫ് കെനിയയില്‍ നിന്നുള്ള ജോണ്‍ ഗിത്തോംഗോയെ ആജീവനാന്ത / മികച്ച നേട്ടത്തിനുള്ള അവാര്‍ഡും സമ്മാനിച്ചു.