Breaking News
കലിയടങ്ങാതെ പൊടിക്കാറ്റ് , ഇന്നും തുടരാന്‍ സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നു. കലിയടങ്ങാതെ രൗദ്രഭാവത്തിലടിച്ചുവീശിയ പൊടിക്കാറ്റ് പേടിപ്പെടുത്തുന്നതായിരുന്നു. വാരാന്ത്യ ഒഴിവ് ദിനം പുറത്തിറങ്ങാനാവാതെ മിക്കവരും വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നു.
ഇന്നും പൊടിക്കാറ്റുണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന സൂചന .