Archived Articles

സാംസ്‌കാരിക വിനിമയത്തിന്റെ മനോഹര വേദിയായി ദിരീഷ ഫെസ്റ്റിവല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. സാംസ്‌കാരിക വിനിമയത്തിന്റെ മനോഹര വേദിയായി ഖത്തര്‍ ഫൗണ്ടേഷന്റെ ദിരീഷ ഫെസ്റ്റിവല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്റെ ദിരീഷ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ജനങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള സാംസ്‌കാരിക ആശയവിനിമയത്തിനുള്ള ഇടമായി ഉയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് നടക്കുന്ന ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ പതിപ്പ്, വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഖത്തറിലെ സന്ദര്‍ശകര്‍ക്ക് ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയാന്‍ സഹായകമാണ് .

ഈ വര്‍ഷം, ‘യാത്രയും സാഹസികതയും’ എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്, ഇത് പര്യവേക്ഷകനായ ഇബ്ന്‍ ബത്തൂത്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ശനിയാഴ്ച വരെ അറബിയിലും ഇംഗ്ലീഷിലും കഥപറച്ചില്‍, സംഗീതം, കവിത, വിഷ്വല്‍ ആര്‍ട്സ്, തിയറ്റര്‍ എന്നിങ്ങനെ വിവിധ പ്രകടനങ്ങള്‍ ഇത് പ്രദര്‍ശിപ്പിക്കുന്നു.

”പ്രദര്‍ശന കലയുടെ മികച്ചതും നല്ലതുമായ കാര്യം അത് ഒരു ദൃശ്യഭാഷയാണ്, അത് എല്ലാവരേയും വളരെ മനോഹരമായി ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ്. ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ തീം അറബ്, മുസ്ലിം ലോകത്തിനുള്ളിലെ കലാസാംസ്‌കാരിക പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് .

Related Articles

Back to top button
error: Content is protected !!