Breaking News

ഖത്തര്‍ ലോകകപ്പ് സംപ്രേക്ഷണത്തില്‍ 5.4 ബില്യണ്‍ റെക്കോര്‍ഡ് കാഴ്ചക്കാരുമായി ബീന്‍ സ്‌പോര്‍ട്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സംപ്രേക്ഷണത്തില്‍ 5.4 ബില്യണ്‍ റെക്കോര്‍ഡ് കാഴ്ചക്കാരുമായി ബീന്‍ സ്‌പോര്‍ട്‌സ് . മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുടനീളം ഒരു മാസം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ മൊത്തം 5.4 ബില്യണിലധികം കാഴ്ചക്കാരെത്തി. കൂടാതെ അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളില്‍ 1.1 ബില്യണ്‍ കാഴ്ചകളും രേഖപ്പെടുത്തി.

ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരം ബീന്‍ സ്പോര്‍ട്സിന്റെ ഫ്രീ-ടു-എയര്‍ ചാനലില്‍ 242.8 ദശലക്ഷം കാഴ്ചക്കാരാണ് കണ്ടത്. മെന മേഖലയിലെ മൊത്തം പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും (68 %) മല്‍സരം കണ്ടുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഖത്തറില്‍, മുതിര്‍ന്ന ജനസംഖ്യയുടെ 93% , മൊറോക്കോയില്‍ 91%, ലെബനന്‍ (89%),അള്‍ജീരിയ (79%), ഈജിപ്ത് (72%) എന്നിങ്ങനെയാണ് കാഴ്ചക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക് .

ബീന്‍ സ്‌പോര്‍ട്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, ഫൈനല്‍ മത്സരം 25 ദശലക്ഷത്തിലധികം വ്യൂവര്‍ഷിപ്പ് നേടി, പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ വ്യൂവര്‍ഷിപ്പ് 4.44 ദശലക്ഷമായി ഉയര്‍ന്നു.

2018 ലെ റഷ്യ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേഖലയിലെ മൊത്തത്തിലുള്ള വ്യൂവര്‍ഷിപ്പ് 135% വര്‍ദ്ധനവാണ്.

ഫൈനല്‍ മല്‍സരത്തിന് പുറമേ സെമി ഫൈനല്‍ മല്‍സരങ്ങളിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാ അര്‍ഥത്തിലും ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തറില്‍ നടന്നത്.

Related Articles

Back to top button
error: Content is protected !!