
ചാലിയാര്‍ ദിനവും കെ. എ റഹ്മാന്‍ അനുസ്മരണവും സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ ചാലിയാര്‍ ദിനവും കെ. എ റഹ്മാന്‍ അനുസ്മരണവും സംഘടിപ്പിച്ചു.
ചാലിയാര്‍ ദോഹയുടെ രൂപീകരണ ദിനമായ ജനുവരി 11, ചാലിയാര്‍ നദീ സംരക്ഷണത്തിന് വേണ്ടി കുത്തക – വ്യാവസായിക ഭീമന്മാരോട് പോരാടി ജീവത്യാഗം വരിച്ച, ചാലിയാര്‍ സംരക്ഷണ പോരാളി കെ.എ.റഹ്മാന്‍ സാഹിബ് ചരമ ദിനം കൂടിയാണ്.
2015 ജനുവരി 11 ന്ന് രൂപീകൃതമായരൂപീകൃതമായ ചാലിയാര്‍ ദോഹ ഇന്ന് ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
അല്‍ബിദ്ദ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. അക്ബര്‍ വാഴക്കാട് കെ. എ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ എളമരം കരീം ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി സി.ടി സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു.
ചാലിയാര്‍ ദോഹ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയൊരുക്കിയ ക്വിസ് പ്രോഗ്രാമിന് മുഹ്‌സിന സമീല്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിച്ചു.