Archived Articles

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സീറോ വേസ്റ്റ് മത്സരവുമായി മുനിസിപ്പല്‍ മന്ത്രാലയം

 

അമാനുല്ല വടക്കാങ്ങര

ദോഹ. സീറോ വേസ്റ്റ്’ കാമ്പെയ്നില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും പുതിയ വഴികള്‍ സൃഷ്ടിക്കുന്നതിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ‘സീറോ വേസ്റ്റ്’ മത്സരം ആരംഭിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.

ജനുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടക്കുന്ന മത്സരത്തില്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കണ്ടറി എന്നീ മൂന്ന് അക്കാദമിക് ഘട്ടങ്ങളിലെ പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നു. വഴക്കം, മൗലികത, എന്നിവയിലൂടെ വിഷയം പ്രകടിപ്പിക്കുന്നതില്‍ അവരുടെ സര്‍ഗ്ഗാത്മകത കാണിക്കുക, നവീകരണം, മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു രീതിശാസ്ത്രം വികസിപ്പിച്ചുകൊണ്ട് മാലിന്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നിവയാണ് മല്‍സരം ലക്ഷ്യം വെക്കുന്നത്.

സന്നദ്ധപ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ബോധവല്‍ക്കരിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുക, ‘സീറോ വേസ്റ്റ്’ കാമ്പെയ്നിന്റെ സന്ദേശവും ലക്ഷ്യങ്ങളും പ്രചരിപ്പിക്കുക, പുനരുപയോഗത്തിലൂടെയും ഉപയോഗത്തിലൂടെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുക തുടങ്ങിയ നടപടികളിലൂടെ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗത്തിന്റെ ആവശ്യകത കുറയ്ക്കുകയും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിക്കുകയും ചെയ്യാനും കാമ്പയിന്‍ ലക്ഷ്യമിടുന്നു.

‘സീറോ വേസ്റ്റ്’ മത്സരത്തില്‍ ഡ്രോയിംഗ്, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ (വാട്ടര്‍ കളര്‍ – അക്രിലിക് – പെന്‍സില്‍ – വിവിധ മെറ്റീരിയലുകള്‍), ഡിജിറ്റല്‍ ആര്‍ട്ട് മത്സരം ബോധവല്‍ക്കരണ പോസ്റ്റര്‍ – വീഡിയോ – ഡിജിറ്റല്‍ ഡിസൈന്‍ – ഡിജിറ്റല്‍ ഫോട്ടോഗ്രാഫി), കരകൗശല മത്സരം (മാലിന്യ പുനരുപയോഗം) എന്നിങ്ങനെ മൂന്ന് ഉപമല്‍സരങ്ങള്‍ നടക്കും.

മൂന്ന് ഉപമത്സരങ്ങളിലായി ഓരോ വിഭാഗത്തിനും ഒമ്പത് അവാര്‍ഡുകള്‍ ഉള്‍പ്പെടെ മൊത്തം 27 അവാര്‍ഡുകള്‍ നല്‍കും.

കലാസൃഷ്ടി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയെയും പുതുമയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.ഓരോ സ്‌കൂളിലും ഇന്റേണല്‍ സ്‌കൂള്‍ കമ്മിറ്റി കലാസൃഷ്ടികള്‍ തരംതിരിക്കുകയും അവയില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് നാമനിര്‍ദ്ദേശത്തിനും മത്സരത്തിനും സമര്‍പ്പിക്കണം.

മത്സരത്തിന്റെ വിശദാംശങ്ങള്‍, വ്യവസ്ഥകള്‍, സമ്മാനങ്ങള്‍, സീറോ വേസ്റ്റ് കാമ്പെയ്നെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ മത്സര വെബ്സൈറ്റ് വഴി അറിയാം.

https://www.mm.gov.qa/static/zerowastecomp/index.html

വിഭവ സുസ്ഥിരതയുടെ ഭാഗമായി മാലിന്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹ അവബോധത്തിന്റെ വിപുലമായ തലത്തിലെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം അടുത്തിടെ ‘കുറവ് മാലിന്യം… കൂടുതല്‍ മനോഹരമായ നഗരം’ എന്ന മുദ്രാവാക്യത്തോടെ ‘സീറോ വേസ്റ്റ്’ കാമ്പയിന്‍ ആരംഭിച്ചത്. ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സമൂഹത്തിന്റെ ആരോഗ്യത്തിലും സുരക്ഷയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്‌കരണം സഹായിക്കുമെന്ന കാര്യം കാമ്പയിന്‍ അടിവരയിടുന്നു.

 

Related Articles

Back to top button
error: Content is protected !!