
ഖത്തറിലെ ഇന്ത്യന്‍ എംബസി കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടു. വെസ്റ്റ് ബേയിലെ ഡിപ്ളോമാറ്റിക് ഏരിയയില്‍ ഇന്ത്യന്‍ എംബസിക്കായി ഖത്തര്‍ നല്‍കിയ സ്ഥലത്ത് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനിയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചേര്‍ന്നാണ് തറക്കല്ലിട്ടത്.
പുതിയ എംബസി കെട്ടിട സമുച്ഛയം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കുമെന്ന് ചടങ്ങില്‍ സംസാരിക്കവേ ഡോ. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.