Breaking NewsUncategorized

ജെ.കെ.മേനോന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

അമാനുല്ല വടക്കാങ്ങര

ദോഹ. നോര്‍ക്ക ഡയറക്ടറും, എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന് അന്താരാഷ്ട്ര ബിസിനസ് പുരസ്‌കാരം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം ഇന്റര്‍നാഷ്ണല്‍ പുരസ്‌ക്കാരം നേടി മലയാളിക്കും ഇന്ത്യക്കും അഭിമാനമായി ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
യൂ കെ ഹൗസ് ഓഫ് കോമ്മണ്‍സ് ഡെപ്യൂട്ടി സ്പീക്കര്‍ സര്‍ റോജര്‍ ഗെയ്ല്‍ ജെകെ മേനോന് പുരസ്‌കാരം സമ്മാനിച്ചു .

കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യൂ.കെ ഹൗസ് ഓഫ് കോമണ്‍സ് ആദരിച്ചത്.

അന്താരാഷ്ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും, വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് ജെ.കെ.മേനോന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നല്‍കിയത് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെയും യുകെ ഹൗസ് ഓഫ് കോമണ്‍സില്‍ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് പൊളിറ്റിക്കല്‍ പബ്ലിക്ക് സേവനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന്റെ നിര്‍ണ്ണയവും, ചടങ്ങും സംഘടിപ്പിച്ചത്.

കേരളത്തില്‍ നിന്നുമുള്ള ആദ്യ പുരസ്‌ക്കാര ജേതാവാണ് ജെ.കെ.മേനോന്‍. ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ജെ.കെ.മേനോന് ഖത്തര്‍, കുവൈറ്റ്,സൗദി, ദുബായ്, സുഡാന്‍,യൂകെ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിരവധി ബിസിനസ്സുകളുണ്ട്. പ്രവാസ ലോകത്ത് ഇന്ത്യക്കാരുടെ സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേത്യത്വം നല്‍കുന്നതുകൂടി പരിഗണിച്ചായിരുന്നു പുരസ്‌ക്കാര നിര്‍ണ്ണയ സമിതി ജെ.കെ.മേനോന് പുരസ്‌ക്കാരം നല്‍കി ആദരവ് പ്രകടിപ്പിച്ചത്.

ജെ.കെ.മേനോന് പുറമെ ഇറാഖില്‍ നിന്നുമുള്ള നടനും ഗായകനുമായ ഹുസാം അല്‍ റസാമിനെ അന്താരാഷ്ട്ര കലാപ്രതിഭ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു.

ബ്രിട്ടീഷ് പാര്‍ലമെനന്റിലെ കൗണ്‍സില്‍ പ്രസിഡന്റ് പെന്നി മോര്‍ഡന്റിനും, യൂകെ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ സര്‍ കിയര്‍ സ്റ്റാമറിനും പാര്‍ലമെന്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. യൂ.കെ പാര്‍ലമെന്റിലെ ഏറ്റവും മികച്ച ഷാഡോ മിനിസ്റ്റര്‍ക്കുള്ള പുരസ്‌ക്കാരം ലൂയിസ് ഹൈയ് നേടി.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലായിരുന്നു പുരസ്‌ക്കാര ചടങ്ങ് സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!