
ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗം തകര്‍ത്തു.
മെക്കാനിക്കല്‍, ഇലക്ട്രോണിക് സ്പെയര്‍ പാര്‍ട്സുകള്‍ അടങ്ങിയ പാഴ്സലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നിരോധിത വസ്തു പിടിച്ചെടുത്തതെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പിടികൂടിയ മരിജുവാനയുടെ ആകെ ഭാരം 2.247 കിലോഗ്രാം ആണ്.
പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും കള്ളക്കടത്ത് മുതല്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തതായി കസ്റ്റംസ് വ്യക്തമാക്കി.