Archived ArticlesUncategorized

പ്രവാസം ജനസേവനം കൊണ്ട് ധന്യമാക്കിയ മുഹമ്മദ് കുഞ്ഞി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രവാസം ജനസേവനം കൊണ്ട് ധന്യമാക്കിയ പൊതുപ്രവര്‍ത്തകനാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം മാനേജിംഗ് കമ്മറ്റി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മുഹമ്മദ് കുഞ്ഞി. കുഞ്ഞിക്ക എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹം മാനവ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും പ്രതീകമാണ് . ആവശ്യം എന്തായാലും ‘കുഞ്ഞിക്ക ‘ ഒരു വിളിക്കപ്പുറത്തുണ്ടാവും . ജയിലും , ആശുപത്രിയും ഒക്കെ സ്ഥിരം സന്ദര്‍ശന സ്ഥലം . ഒഴിവു സമയത്തല്ല . ഒഴിവുണ്ടാക്കി പോവും . പല സകാരണങ്ങളാല്‍ നാട്ടില്‍ പോവാന്‍ കഴിയാത്തവരുടെ ആശ്രയമാണ് ഈ മനുഷ്യന്‍ . കുഞ്ഞിക്കയുടെ സേവനത്തിന്റെ ഗുണഭോക്താക്കളായവര്‍ നിരവധി . കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും ഒരു പോലെ സ്വീകാര്യനായ നേതാവാണ് കുഞ്ഞിക്ക .

ടി.കെ. മുഹമ്മദ് കുഞ്ഞി എന്ന കുഞ്ഞിക്കയെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ പരിചയമില്ലാത്തവര്‍ കുറവായിരിക്കും. കാരണം ഖത്തറിലെ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാവും പകലും വിശ്രമമില്ലാതെ ഓടിനടക്കുകയെന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സാമൂഹ്യ പ്രവര്‍ത്തകനാണദ്ദേഹം. ഹോസ്പിറ്റലിലെ കിടപ്പു രോഗികള്‍, ജയിലുകളില്‍ കഴിയുന്നവര്‍,ലേബര്‍ ക്യാമ്പുകളില്‍ പ്രയാസമനുഭവിക്കുന്നവര്‍, ഖത്തറില്‍ മരണപ്പെടുന്നവരുടെ മൃതദേഹപരിപാലനം,മൃതദേഹം നാട്ടിലേക്കയക്കല്‍ തുടങ്ങി കുഞ്ഞിക്കയുടെ സേവന മേഖലകള്‍ ഏറെ വിപുലമാണ് . പലയിടങ്ങളിലും സേവന സന്നദ്ധയായി കുഞ്ഞിക്കയുടെ പ്രിയതമയും സജീവമാകുന്നതോടെ ആ കുടുംബം മുഴുവന്‍ മനുഷ്യ സ്‌നേഹത്തിന്റെ കെടാവിളക്കായി മാറും.

കുഞ്ഞിക്കയെപ്പോലുള്ളവര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ മാനേജിംഗ് കമ്മറ്റിയിലെത്തുന്നത് ഇന്ത്യന്‍ സമൂഹത്തിന് തന്നെ വലിയ സൗഭാഗ്യമായിരിക്കും.

Related Articles

Back to top button
error: Content is protected !!