Archived Articles

ഖത്തര്‍- ഇന്ത്യ വ്യാപാര വാണിജ്യ രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കി എച്ച്പിസിഎല്‍ പ്രൊഡക്ടുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍- ഇന്ത്യ വ്യാപാര വാണിജ്യ രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കി എച്ച്പിസിഎല്‍ പ്രൊഡക്ടുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലാണ് ലോഞ്ചിംഗ് നിര്‍വഹിച്ചത്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം ഏറ്റവും ശക്തമായ കാലഘട്ടമാണിതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഊര്‍ജ്ജമേകുന്ന ബിസിനസ്സ് സംരംഭമാണ് ലോഞ്ച് ചെയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പാരമ്പര്യവും, പ്രൗഢിയുമുള്ള ലോകോത്തര ബ്രാന്‍ഡാണ് എച്ച്പിസിഎല്‍ പ്രൊഡക്ടുകളെന്നും ഖത്തറിലെ ശ്രദ്ധേയമായ എബിഎന്‍ കോര്‍പറേഷനുമായുള്ള സഹകരണം വാണിജ്യ വ്യാപാര മേഖലകളില്‍ പുതിയ കവാടങ്ങള്‍ തുറക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.
ഡോക്ടര്‍ ദീപക് മിത്തല്‍ പറഞ്ഞു.

ഖത്തറിലെ സമ്മുന്നതരായ വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ചടങ്ങിലായിരുന്നു എച്ച്പിസിഎല്‍ എബിഎന്‍ കോര്‍പ്പറേഷനുമായി കൈക്കോര്‍ത്തുകൊണ്ടുള്ള പുതിയ പദ്ധതി അനാവരണം ചെയ്തത്. ചടങ്ങില്‍ എച്ച്പിസിഎല്‍ ല്യൂബ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്്ജയ് കുമാര്‍ അഗര്‍വാളും, സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയ് സിങ്ങും പങ്കെടുത്തു.

ഇന്ത്യ താന്‍ ജനിച്ച രാജ്യമാണെന്നും, ഖത്തര്‍ നിലവില്‍ താന്‍ പ്രവര്‍ത്തിക്കുന്ന രാജ്യവുമാണ്, അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങള്‍ക്കും ബിസിനസ് പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് എച്ച്പിസിഎലുമായുള്ള സംയുക്ത ബന്ധത്തിന്റെ ആദ്യ ചുവടുവെയ്‌പ്പെന്ന് എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെമേനോന്‍ വ്യക്തമാക്കി.

രാജ്യാന്തര വ്യാപാര രംഗത്ത് എബിഎന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ എച്ച്പിസിഎല്‍ പ്രൊഡക്ടുകള്‍ ലോഞ്ച് ചെയാനും, വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സന്നദ്ധമാണെന്ന് എച്ച്പിസിഎല്‍ ല്യൂബ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ഓട്ടോമോട്ടീവ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ല്യൂബ്രിക്കന്റ്‌സ് പ്രൊഡക്ടുകളാണ് എച്ച്പിസിഎല്‍ ആദ്യഘട്ടത്തില്‍ വിപണിയിലെക്ക് എത്തിക്കുക.

എബിഎന്‍ കോര്‍പ്പറേഷന്‍ – ബെഹ്‌സാദ് ഗ്രൂപ്പ് ഡയറക്ടേഴ്‌സ്, ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ മേധാവികള്‍, ഖത്തറിലെ ഉന്നതാധികാരികള്‍,രാജകുടുംബാംഗങ്ങള്‍, ഖത്തറിലെ പ്രമുഖരായ ഇന്ത്യന്‍ സംരംഭകര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖരും പ്രൊഡക്ട് ലോഞ്ചില്‍ പങ്കെടുത്തു.

ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്ത് വിപ്ലവകരമായ നേട്ടമാണ് എച്ച്പിസിഎലിന്റെ ലോഞ്ചിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്പനിയാണ് എച്ച്പിസിഎല്‍, ലോകോത്തര നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും, വിപണനം ചെയുകയും ചെയുന്ന എച്ച്പിസിഎല്‍ എബിഎന്‍ കോര്‍പ്പറേഷനുമായി കൈക്കോര്‍ത്താണ് ഖത്തറില്‍ ഉല്പന്നങ്ങള്‍ വിപണയിലെക്കെത്തിക്കുന്നത്. ഇതോടെ അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ട്രാന്‍സ്പോര്‍ട്ട് & ട്രേഡിംഗ് ണഘഘ എച്ച്പിസിഎല്‍ ലൂബ്രിക്കന്റ് ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ ഖത്തറിലെ എക്സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായി നിയോഗിക്കപ്പെട്ടു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിഎന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നടത്തുന്ന വ്യാപാര വാണിജ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പുതിയ നാഴികകല്ലായി മാറിയിരിക്കുന്നു എച്ച്പിസിഎല്‍ പ്രൊഡക്ട് ലോഞ്ച്.

എബിഎന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് പാര്‍ട്ണറുമായ അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഖത്തറിലെ രാജകുടുംബാംഗമാണ്. ഖത്തറിലെ ഏറ്റവും പ്രമുഖനായ സംരംഭക ഗ്രൂപ്പ് കൂടിയാണ് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് . പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ പരേതനായ പത്മശ്രീ അഡ്വ. സി കെ മേനോനാണ് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദുമായി ചേര്‍ന്ന് എബിഎന്‍ ഗ്രൂപ്പ് ആരംഭിച്ചത് . , ഖത്തര്‍, യുഎഇ, കുവൈറ്റ്, ഇന്ത്യ, സുഡാന്‍, യുകെ, യുഎസ്എ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസ്സ് ഗ്രൂപ്പാണ് എബിഎന്‍.

Related Articles

Back to top button
error: Content is protected !!