Uncategorized
സി.ഐ.സി സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ വ്യക്തികളെ പങ്കെടുപ്പിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യുണിറ്റി സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ദോഹ ഐബിസ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി ഭാരവാഹികളായ എ.പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ.പി അബ്ദുല്‍റഹ്മാന്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാര പ്രമുഖര്‍, സാമൂഹിക നേതാക്കള്‍ ഉള്‍പ്പെടെ 150ഓളം പേര്‍ പങ്കെടുത്തു.
സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ റമദാന്‍ സന്ദേശം നല്‍കി സംസാരിച്ചു. വ്രതവിശുദ്ധതിയിലൂടെ നേടിയെടുക്കുന്ന ആത്മസംസ്‌കരണം സമൂഹത്തിന്റെ പൊതു നന്മകളിലേക്ക് പ്രസരിപ്പിക്കുന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ വിരുന്നില്‍ പങ്കെടുത്തവരെ അര്‍ഷദ് ഇ സ്വാഗതം ചെയ്തു.