Uncategorized
എക്സ്പോ 2023 ദോഹയില്‍ ലെബനോണ് പങ്കെടുക്കും
ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന എക്സ്പോ 2023 ദോഹയില്‍ ലെബനോണ് പങ്കെടുക്കും. ലെബനോണ് കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസന്റെ ഖത്തര്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ലെബനോണ് എക്സ്പോ 2023 ദോഹയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്.
ലെബനോണിന്റെ പങ്കാളിത്തം അറിവും വിനോദവും കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നു. അറബ് ലോകത്ത് ഏറ്റവുമധികം കൃഷിയോഗ്യമായ ഭൂമിയുള്ള രാജ്യമെന്ന നിലയില്‍, റോബോട്ടിക്, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, അക്വാ-കള്‍ച്ചറല്‍ ഫാമിംഗ് സിസ്റ്റം, വിപുലമായ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നൂതന കാര്‍ഷിക രീതികള്‍ ലെബനോണ് ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്
