Breaking NewsUncategorized

അഞ്ചാമത് യൂത്ത് റിസര്‍ച്ച് ഫോറത്തിലെ വിജയികളെ ഖത്തര്‍ യൂണിവേഴ്‌സിറ്റി ആദരിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. അഞ്ചാമത് യൂത്ത് റിസര്‍ച്ച് ഫോറത്തിലെ വിജയികളെ ഖത്തര്‍ യൂണിവേഴ്‌സിറ്റി ആദരിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ ഹസന്‍ അല്‍ ദര്‍ഹാം എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വിജയികളെ ആദരിച്ചത്.

‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അവയുടെ പങ്കും’ എന്ന പ്രമേയത്തിന് കീഴിലുള്ള യംഗ് സയന്റിസ്റ്റ് സെന്റര്‍ (വൈഎസ്സി) ഈ വര്‍ഷം മാര്‍ച്ചിലാണ് അഞ്ചാമത്തെ യൂത്ത് റിസര്‍ച്ച് ഫോറം സംഘടിപ്പിച്ചത്.

യൂത്ത് റിസര്‍ച്ച് ഫോറത്തിന്റെ ഈ സൈക്കിളില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികളുടെ വിപുലമായ ശ്രേണി ഉണ്ടായിരുന്നു. ഫോറം 2022 ജൂണ്‍ മുതല്‍ സംഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി,. 276 സംഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞു അവയില്‍ 186അംഗീകരിക്കപ്പെട്ടു, അതില്‍ 36)ഗവേഷണം പ്രബന്ധങ്ങളും ഗവേഷണ പോസ്റ്ററുകളുമാണ് ഫോറത്തിലേക്ക് യോഗ്യത നേടിയത്.

,അസോസിയേഷന്‍ ബിറ്റ്‌വീന്‍ ഓറല്‍ ഹെല്‍ത്തും ഗ്യാസ്ട്രിക് ക്യാന്‍സറും: എ സിസ്റ്റമാറ്റിക് റിവ്യൂ’ എന്ന് പേരിട്ടിരിക്കുന്ന ഗവേഷണത്തിന് ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ നിന്നുള്ള ഒരു ഗ്രൂപ്പാണ് മികച്ച പോസ്റ്ററിനുള്ള ഒന്നാം സ്ഥാനം നേടിയത്.
‘അനൗപചാരിക സ്റ്റെം ലേണിംഗില്‍ ഉപയോഗിക്കുന്ന അസസ്മെന്റ് മോഡലുകള്‍’ എന്ന തലക്കെട്ടില്‍ നടത്തിയ ഗവേഷണത്തിന്, മികച്ച പോസ്റ്ററിനുള്ള രണ്ടാം സ്ഥാനം ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ സ്വന്തമാക്കി.

ബ്രെയ്ന്‍ ട്യൂമര്‍ അനാലിസിസ് ഓഫ് ഗ്ലിയോമാസ് വിത്ത് അണ്‍സെര്‍റ്റൈനിറ്റി എസ്റ്റിമേഷന്‍ ഇന്‍ എംആര്‍ഐ ഇമേജസ്’ എന്ന ഗവേഷണത്തിന് മികച്ച പോസ്റ്ററിനുള്ള മൂന്നാം സ്ഥാനം പാകിസ്ഥാനില്‍ നിന്നുള്ള മരിയ നസീറിനാണ്. ‘

മികച്ച ഗവേഷണത്തിനുള്ള ജേതാവ് തസ്‌നീം എല്‍ സയീദിനും അവരുടെ ഗവേഷണമായ ‘ഇജിഎഫ്ആര്‍, വിഇജിഎഫ്ആര്‍-2 എന്നിവ ടാര്‍ഗെറ്റുചെയ്യുന്ന ഡ്യുവല്‍ കൈനേസ് ഇന്‍ഹിബിറ്ററുകളായി ക്വിനാസോലിന്‍ ഡെറിവേറ്റീവുകളുടെ ഡിസൈന്‍, സിന്തസിസ്, മോളിക്യുലാര്‍ മോഡലിംഗ്’ എന്നിവയ്ക്ക് ലഭിച്ചു.

മികച്ച ഗവേഷണത്തിനുള്ള രണ്ടാം സ്ഥാനം സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ സഹ്റ അല്‍ മഹ്റൂഖിയുടെ ‘ഇഫക്ട്സ് ഓഫ് മൈക്രോപ്ലാസ്റ്റിക് ഇന്‍ ദ ഇന്റസ്‌റ്റൈനല്‍ ആന്‍ഡ് ലിവര്‍ ടിഷ്യൂസ് ആന്‍ഡ് ഗട്ട് മൈക്രോബയോം ഇന്‍ എലി’ എന്ന ഗവേഷണത്തിനാണ്.

ഇന്‍വേറ്റീവ് അപ്രോച്ച് ഫോര്‍ റിക്കവറിംഗ് വേസ്റ്റ് ഹീറ്റ് ഓഫ് വെഹിക്കിള്‍ എക്സ്ഹോസ്റ്റ് ഗെയ്സ് ഇന്‍ പവര്‍ ഫോര്‍ കൂളിംഗ് ആപ്ലിക്കേഷനുകള്‍’ എന്ന തലക്കെട്ടില്‍ നടത്തിയ ഗവേഷണത്തിന്
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ എലിയാസ് അല്‍ സുബ്ഹി, ഒമര്‍ അല്‍ സാല്‍മി, ആഹിദ് അല്‍ ഹദ്റാമി എന്നിവര്‍ മികച്ച ഗവേഷണത്തിനുള്ള മൂന്നാം സ്ഥാനം നേടി.

Related Articles

Back to top button
error: Content is protected !!