Breaking NewsUncategorized

ഷിഷ വലിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു: ഖത്തര്‍ യൂണിവേര്‍സിറ്റി പഠനം


അമാനുല്ല വടക്കാങ്ങര

ദോഹ. ഷിഷ വലിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഖത്തര്‍ യൂണിവേര്‍സിറ്റി ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പഠനം വ്യക്തമാക്കുന്നു.
പഠന സംഘം ആന്‍ജീന, ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവ അനുഭവിച്ച ഖത്തര്‍ ബയോബാങ്കില്‍ നിന്നുള്ള ശരാശരി 55.6 വയസ്സ് പ്രായമുുള്ള 1,000-ലധികം പങ്കാളികളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു.
പുകവലിക്കാത്തവരെ അപേക്ഷിച്ച് ഷിഷ മാത്രം വലിക്കുന്ന വ്യക്തികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത 1.65 മടങ്ങ് കൂടുതലാണെന്ന് പഠന ഫലങ്ങള്‍ വെളിപ്പെടുത്തി.
കൂടാതെ, ചെറുപ്പത്തില്‍ തന്നെ പുകവലി തുടങ്ങിയ ആളുകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

കോളേജ് ഓഫ് മെഡിസിനിലെ ബേസിക് മെഡിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുസു സുഗൈയറുടെ നേതൃത്വത്തില്‍ നടത്തിയ പഠനം, ഷിഷ പുകവലിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

Related Articles

Back to top button
error: Content is protected !!